ആലപ്പുഴ: കൊവിഡ് 19ന്റെ മറവിൽ പൊതുമേഖലകൾ സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ജനതാദൾ (എസ്) എല്ലാ നിയോജക മണ്ഡലങ്ങളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ കെ.എസ്.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. എം.ഇ.നിസാർ അഹമ്മദ് അദ്ധ്യക്ഷതവഹിച്ചു.