ആലപ്പുഴ: ജലവിതരണമേഖല പൂർണമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ എൽപ്പിക്കുന്നതിനും 52 തസ്തികകൾ വെട്ടിച്ചുരുക്കിയതിനും എതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ ( ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ വാട്ടർ അതോറിട്ടി ജില്ലാ ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. ജില്ലാ സെക്രട്ടറി സി.വി.ശിവദാസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സജികുമാർ, സി.ഷാജി, സംസ്ഥാന കമ്മിറ്റിയംഗം ആഗ്നസ് എന്നിവർ സംസാരിച്ചു.