ചാരുംമൂട് : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആർ.എസ്.പിയുടെ നേതൃത്വത്തിൽ ചാരുംമൂട് മേഖലയിലെ പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ നിൽപ് സമരം നടത്തി. ചുനക്കര ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് ഹെഡ് പോസ്റ്റ് ആഫിസ് പടിക്കൽ നടന്ന സമരം ജില്ലാ സെക്രട്ടറി കെ.സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ആർ.ശങ്കരൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.ജോർജ്ജ്കുട്ടി കെ.അനിയൻ , രാധാകൃഷ്ണൻ , ജോയി, സന്തോഷ് , സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. താമരക്കുളത്ത് മണ്ഡലം സെക്രട്ടറി എം.അമൃതേശ്വരനും, വള്ളികുന്നത്ത് ജില്ലാ കമ്മിറ്റിയംഗം പ്രതാപനും , പാലമേലിൽ ജില്ലാ കമ്മിറ്റിയംഗം സുമേഷും സമരം ഉദ്ഘാടനം ചെയ്തു.പ്രസാദ് ചിത്രാലയ വാസുദേവൻ നായർ, പി.ഗോപിനാഥൻ നായർ , സുരേഷ്, ശങ്കരൻ കുട്ടി, സത്യൻ, വിശ്വനാഥൻ, ഷിഖാവ്, നരേന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി.