വള്ളികുന്നം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളികുന്നം പോസ്റ്റ്‌ഓഫീസിനു മുന്നിൽ നിൽപ്പ് സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ കായംകുളം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മീനുസജീവ് അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ ഷുക്കൂർ, ജി. രാജീവ്കുമാർ. ജലീൽ അരീക്കര,എബിൻ വള്ളികുന്നം, ജിബു പീറ്റർ സുബിൻ മണക്കാട്,മിഥുൻ വട്ടക്കാട്, ലിബിൻഷാ,താഹിർ തുടങ്ങിയവർ സംസാരിച്ചു.