അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പിൽ അറ്റകുറ്റണ്ടണി പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെ പമ്പിംഗ് പുനരാരംഭിച്ചു. അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ തകഴി കന്നാ മുക്ക് ഭാഗത്തായിരുന്നു കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയത്. കരുമാടിയിലെ ശുദ്ധീകരണ പ്ലാൻ്റിലേക്ക് കടപ്ര ആറ്റിൽ നിന്നും വെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്.