ചാരുംമൂട് : വ്യപാരികൾക്കുള്ള ലോണുകളുടെ മൊറോട്ടോറിയം ഒരു വർഷമാക്കുക, ഈ കാലയളവിലെ പലിശ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചാരുംമൂട് മേഖലയിലെ പൊതുമേഖല ബാങ്കുകൾക്ക് ധർണ നടത്തി. നൂറനാട് എസ് ബി ഐ ക്കു മുന്നിൽ ഏരിയാ പ്രസിഡൻറ് എ.നൗഷാദ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡൻറ് എസ്.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു . നൂറനാട് കാനറ ബാങ്കിനു മുന്നിൽ ഏരിയ സെക്രട്ടറി എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു മുഹമ്മദ് ഇസ്മയിൽ അധ്യക്ഷത വഹിച്ചു,ചാരുംമൂട് എസ് ബി ഐ ക്കുന്നിൽബി.ഫഹദ് സമരം ഉദ്ഘാടനം ചെയ്തു. ഇ.കെ.ഹമീദ്കുഞ്ഞ് അധ്യക്ഷത വഹിച്ചു.ചാരുംമൂട് കാനറാ ബാങ്കിനു മുന്നിൽ പി.എൻ.വിജയൻ സമരം ഉദ്ഘാടനം ചെയ്തു. സൂര്യ രാജൻ അധ്യക്ഷത വഹിച്ചുചാരുംമൂട് കോർപ്പറേഷൻ ബാങ്കിനു മുന്നിൽ സനൽകുമാർ ഉദ്ഘാടനം ചെയ്തു സുധാകരൻ അധ്യക്ഷത വഹിച്ചു.
താമരക്കുളം എസ് ബി ഐ ക്കുമുന്നിൽഷാജി അറഫാ ഉദ്ഘാടനം ചെയ്തു ശ്രീജിത്ത് എസ്.പിള്ള അധ്യക്ഷത വഹിച്ചു.ഇടപ്പോൺ സെൻട്രൽ ബാങ്കിനു മുന്നിൽ നടന്ന സമരം ശിവപ്രസാദ് എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ബിജു അധ്യക്ഷത വഹിച്ചു.