-nv

ഹരിപ്പാട്: കേന്ദ്രസർക്കാർ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണെന്ന് ആരോപിച്ച് കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ ജില്ലയിൽ 1500 യൂണിറ്റ് കേന്ദ്രങ്ങളിൽ ജീവന് വേണ്ടി നാടുണർത്തൽ സമരം സംഘടിപ്പിച്ചു. കരുവാറ്റ പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമരം യൂണിയൻ ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.രാഘവൻ നൂറനാട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി. കുഞ്ഞച്ചൻ കൈനകരി രക്തസാക്ഷി യൂണിറ്റിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി.ലക്ഷമണൻ പുന്നമടയിലും എൻ.സോമൻ ഹരിപ്പാട്ടും എൻ.പി. വിൻസെന്റ് പുളിങ്കുന്നിലും എൻ. സുധാമണി പെരിങ്ങലിപ്പുറത്തും സമരം ഉദ്ഘാടനം ചെയ്തു.

ജില്ലാ ഭാരവാഹികളായ ആർ. രാജേന്ദ്രകുമാർ- കിടങ്ങറ, സി. പ്രസാദ്- ആനാരി, സി.ടി.വാസു- എഴുപുന്ന ശ്രീ നാരായണപുരം, പി.രഘുനാഥ്- അമ്പനാക്കുളങ്ങര, വി.പ്രഭാകരൻ- പത്തിയൂർ, കെ.നാരായണപിള്ള- ചെന്നിത്തല ഒരിപ്ര, യശോധരൻ- മാവേലിക്കര കുന്നം, കെ.എം. അശോകൻ- മാന്നാർ, പി.ജോസഫ്- താമരക്കുളം, ആർ. ഗോപി- ചിങ്ങോലി, കമലമ്മ ഉദയാനന്ദൻ- കൈനകരി എന്നിവരും ഉദ്ഘാടകരായി.