ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നങ്ങ്യാർകുളങ്ങര എസ് .എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ സി, പ്ലസ്ടു പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും അദ്ധ്യാപകർക്കും ഹരിപ്പാട് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ മുഖാവരണം വിതരണം ചെയ്തു. പ്രിൻസിപ്പൽ എസ്.ഹേമലത, സ്കൂൾ ഹെഡ്മാസ്റ്റർ എസ്.ബിജി, ഹരിപ്പാട് സേവാഭാരതി യൂണിറ്റ് ജനറൽസെക്രട്ടറി.ഗണേഷ് പാളയത്തിൽ, കാർത്തിക പള്ളി ഖണ്ഡ് കാര്യവാഗ് അജിത്ത്, നങ്ങ്യാർകുളങ്ങര ശാഖാ കാര്യവാഗ് വിജിത്ത്, ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.