മാവേലിക്കര: ചെട്ടികുളങ്ങര നോർത്ത് മണ്ഡലത്തിലെ വാർഡ് കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ബസ് ചാർജ് വർദ്ധന പിൻവലിക്കുക, അമിത വൈദ്യുതി ചാർജ് പിൻവലിക്കുക, സ്പ്രിൻക്ലർ അഴിമതി സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം .

ചെട്ടികുളങ്ങര നോർത്ത് മണ്ഡലം പ്രസിഡന്റ് അനീഷ് കരിപ്പുഴ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കള്ളിൽ, ജോൺ.കെ.മാത്യു, അലക്സ്‌ മാത്യു, ഗീത ഗോപാലകൃഷ്ണൻ, വാർഡ് പ്രെസിഡന്റുമാരായ ഗോപാലകൃഷ്ണൻ നായർ, ബെന്നി യോഹന്നാൻ, ശശിധരൻ കളത്തിൽ, ഓമനക്കുട്ടൻ, ശശിധരൻ പിള്ള, ബ്ലോക്ക്‌ സെക്രട്ടറിമാരായ ശശിരാജ്, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.