എടത്വാ: ഹാൾടിക്കറ്റ് എടുക്കാതെ പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനിക്ക് പഞ്ചായത്തംഗം തുണായി. തലവടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയ്ക്കെത്തിയ അശ്രീത ചാക്കോയാണ് ഹാൾടിക്കറ്റ് മറന്നത്. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് പ്രധാന അദ്ധ്യാപികയെ വിവരം അറിയിച്ചശേഷം ബൈക്കിൽ കുട്ടിയുമായി മൂന്നു കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തി ഹാൾടിക്കറ്റ് എടുത്ത് തിരികെ വരികയായിരുന്നു.