photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം തൈക്കൽ 519-ാം നമ്പർ ശാഖയിലെ ഗുരുപ്രസാദം കുടുംബയൂണി​റ്റിലെ മുഴുവൻ അംഗങ്ങൾക്കും മ​റ്റു മതവിശ്വാസികൾക്കും അരിയും പച്ചക്കറികളും വിതരണം ചെയ്തു.ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.പി.നമ്പ്യാർ അദ്ധ്യക്ഷനായി.യൂണിയൻ കൗൺസിലർമാരായ വി.എ.സിദ്ധാർഥൻ,ഗിരീഷ്‌കുമാർ,ശാഖ വൈസ് പ്രസിഡന്റ് എസ്.മോഹനൻ,ടി.എം.ഷിജിമോൻ, കെ.ജി.ശശിധരൻ,കൺവീനർ ഒ.കെ.ഗോപിനാഥൻ,ലീനാറോയ്,രമ അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.