കുട്ടനാട്: ലോക്ക് ഡൗണിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന കാവാലം -തട്ടാശ്ശേരി ജങ്കാറിന്റെ പ്രവർത്തനംഅടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. പുളിങ്കുന്ന്, കാവാലം, കുന്നുമ്മ,ഈര,കൈനടി, നീലംമ്പേരൂർ തുടങ്ങിയ പ്രദേശങ്ങളിലെ നൂറ് കണക്കിന് യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ജങ്കാറിന്റെ പ്രവർത്തനം നിർത്തിവെച്ചതോടെ മറുകര കടക്കുന്നതിനായി ഇവർ സ്വകാര്യ കടത്തുവള്ളങ്ങളാണ് ആശ്രയിച്ചുവരുന്നത്.
ഒരുവർഷത്തേക്കാണ് ജങ്കാർ പഞ്ചായത്ത് സ്വകാര്യ വ്യക്തികൾക്ക് ലേലം ചെയ്ത് നൽകുന്നത്. മാർച്ച് മാസത്തിൽ ലോക്ക് ഡൗൺ നിലവിൽ വന്നതിനാൽ ലേല നടപടികൾ സമയത്ത് നടത്താൻ കഴിയാതെവരുകയും നടപടികൾ നീണ്ടുപോവുകയുമായിരുന്നു. എത്രയുംവേഗം പഞ്ചായത്ത് കമ്മറ്റി ചേർന്ന് ലേലംചെയ്ത് പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്കാവാലം പഞ്ചായത്ത് പ്രസിഡന്റ്‌സന്ധ്യാരമേശ് പറഞ്ഞു.