post-office

കുട്ടനട്: കാർഷികമേഖലയെ കോർപ്പറേറ്റുകൾക്ക് അടിയറവെയ്ക്കുന്ന നയംതിരുത്തണമെന്നാവശ്യപ്പെട്ട് കെ.എസ്‌.കെ.ടി.യു തലവടി നോർത്ത്‌ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നീരേറ്റുപുറം പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയസമരം ലോക്കൽ കമ്മറ്റി സെക്രട്ടറി വി.കെ.കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. കെ.എസ്‌.കെ.ടി.യു കുട്ടനാട്ഏരിയ ജോയിന്റ്‌ സെക്രട്ടറി എം.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റിയംഗങ്ങളായ പി.വി.ഉത്തമൻ, ഗോപിനാഥൻ, കർഷകസംഘം സെക്രട്ടറി ജേക്കബ് മാമൻ തുടങ്ങിയവർ പ്രസംഗിച്ചു. ജോയിന്റ്‌സെക്രട്ടറി വി.ആർ.മനോഹരൻ സ്വാഗതവും ഏരിയാ കമ്മറ്റിയംഗം കെ.കെ.ഷൈജു നന്ദിയും പറഞ്ഞു.