പൂച്ചാക്കൽ: കാർഷിക മേഖലക്ക് കേന്ദ്രം പ്രത്യേകം പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടു അഖിലേന്ത്യ കിസാൻ സഭ അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ കർഷക പ്രതിരോധ സമരം നടത്തും.
പാണാവള്ളി ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ കെ.ബാബുലാൽ, പൂച്ചാക്കൽ പോസ്റ്റോഫീസിനു മുമ്പിൽ കെ.ജെ.സജീവ്, തൈക്കാട്ടുശേരി പോസ്റ്റോഫീസിനു മുമ്പിൽ പി.എസ്. രത്നാകരൻ, തൃച്ചാറ്റുകളം പോസ്റ്റോഫീസിനു മുമ്പിൽ പി.എ.ഷിഹാബ്, അരൂക്കുറ്റി പോസ്റ്റോഫീസിനു മുന്നിൽ കെ.കെ.പ്രഭാകരൻ, പെരുമ്പളം പോസ്റ്റോഫീസിനു മുമ്പിൽ എം.എൻ.സുരേന്ദ്രൻ, പള്ളിപ്പുറം പോസ്റ്റോഫീസിനു മുമ്പിൽ കെ.സോമൻ പിള്ള എന്നിവർ ഉദ്ഘാടനം ചെയ്യും.