ചേർത്തല:ദീർഘകാലം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറിയായിരുന്ന പി.കെ.സുരേന്ദ്രന്റെ നിര്യാണത്തിൽ ചേർത്തല യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതി അനുശോചിച്ചു.സെക്രട്ടറി അജയൻ പറയകാട് അനുസ്മരണ പ്രഭാഷണം നടത്തി.പ്രസിഡന്റ് ജെ.പി.വിനോദ് അദ്ധ്യക്ഷനായി.വൈസ് പ്രസിഡന്റ് സജേഷ് നന്ദ്യാട്ട്,കൗൺസിലർമാരായ സുജീഷ് മഹന്നശ്വരി,ഷിബു വയലാർ,ഷാബു ഗോപാൽ,സൈജു വട്ടക്കര,രതീഷ് കോലോത്തുവെളി,ശ്രീദിൽ എം.ശശിധരൻ,ശ്യാംകുമാർ,പ്രിൻസ് മോൻ എന്നിവർ പങ്കെടുത്തു.