photo


ചേർത്തല:മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് ഡി.വൈ.എഫ്‌.ഐ സംഘടിപ്പിക്കുന്ന 'റീസൈക്കിൾ കേരള' കാമ്പെയിനിൽ എയ്‌സ് സംഭാവനയായി ലഭിച്ചു. പള്ളിപ്പുറം പോളേക്കടവ് സ്വദേശി കുര്യനാണ് പഴയ ടാ​റ്റാ എയ്‌സ് വാഹനം നൽകിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കൽ ഏ​റ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി സി.ശ്യാംകുമാർ,പി.ഡി.സബീഷ്,വിനീത്,അനൂപ് എന്നിവർ പങ്കെടുത്തു.