ചേർത്തല:എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് സൗജന്യയാത്രയൊരുക്കി സൗപർണിക ബസ്. ഓടമ്പള്ളി മാനവീയം കലാ സാംസ്‌കരികവേദിയുമായി സഹകരിച്ചാണ് സൗപർണിക ബസ് സൗജന്യ കരുതൽ യാത്രയൊരുക്കിയത്. 20 വിദ്യാർത്ഥികളെ വരെയാണ് കയറ്റിയത്.
ചേർത്തല അരൂക്കുറ്റി റൂട്ടിൽ സാമൂഹിക അകലം ഉറപ്പാക്കിയായിരുന്നു ഉച്ചയ്ക്കും വൈകിട്ടും രണ്ടു ട്രിപ്പുകൾ നടത്തിയത്.പരീക്ഷയുള്ള മൂന്നു ദിവസവും യാത്ര ഒരുക്കുന്നുണ്ട്. വി.അനീഷ്‌കുമാർ,രതിക്കുട്ടൻ,ശരത് എന്നിവരാണ് നേതൃത്വം നൽകുന്നത്.