ആലപ്പുഴ : കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. വാടയ്ക്കൽ കുരിശിങ്കൽ ജോണിച്ചൻ (51) ആണ് മരിച്ചത്. 28 വർഷമായി സൗദിയിൽ ജോലി നോക്കിവരികയായിരുന്നു. ഭാര്യ റജിമോളും ദമാമിൽ നഴ്സാണ്. മക്കൾ: റോഷിൻ , നിഷിൻ. അമ്മ: അമ്മിണി .