ആലപ്പുഴ: ബ്രിട്ടീഷ് ഭരണം തകർത്ത ഇന്ത്യയെ ആധുനിക ഇന്ത്യയാക്കി മാറ്റുന്നതിന് അടിസ്ഥാന ശിലയിട്ടത് പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവായിരുന്നു എന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അഭിപ്രായപ്പെട്ടു. ഡി.സി.സിയിൽ നടന്ന നെഹ്രു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ലിജു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ, നെടുമുടി ഹരികുമാർ, ഡി.സി.സി വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, ടി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട് എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ നടന്ന നെഹ്രു അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. കെ.നുറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. എം.പി. മുരളീകൃഷ്ണൻ, റഹിം വെറ്റക്കാരൻ, വിഷ്ണുസനൽ, വിഷ്ണുഭട്ട്, റിനു ബൂട്ടോ,ബിജു തോമസ്, നിഷാദ് ,രാഹുൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.