01

കാലവർഷത്തിന് മുന്നോടിയായാണ് തോട്ടപ്പള്ളിയിൽ പൊഴിമുറിക്കൽ ആരംഭിക്കുന്നത്.

മുൻ കാലങ്ങളിൽ പൊഴിമുറിക്കുന്ന മണൽ കൊണ്ടുപോകുന്ന പതിവില്ലായിരുന്നു. ഇപ്പോൾ പൊഴിമുഖത്തിന്റെ വീതി വർദ്ധിപ്പിക്കുന്നതിനായി നീക്കംചെയ്യുന്ന മണൽ പ്രദേശത്തു തന്നെ നിക്ഷേപിക്കാതെ കരിമണൽ ഖനനത്തിനായി വാഹനങ്ങളിൽ കടത്തുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് വൻ പൊലീസ് കാവലിൽ പൊഴിമുഖത്തു നിന്ന് കയറ്റിക്കൊണ്ടു പോകുന്നത് നൂറുകണക്കിന് ലോറി കരിമണലാണ്. പൊഴി മുഖത്തിനും പാലത്തിനും ഇടയിലുള്ള രണ്ട് ലക്ഷം എം ക്യൂബ് മണൽ നീക്കം ചെയ്യുന്നതിന് കെ.എം.എം.എല്ലിനാണ് ഇറിഗേഷൻ വകുപ്പു കരാർ നൽകിയത്. നീക്കം ചെയ്യുന്ന മണൽ കൊണ്ടുപോകുന്നതിനായി ഒരു മീറ്റർ ക്യൂബിന് 465 രൂപ നിരക്കിൽ കെ.എം.എം.എൽ സർക്കാരിന് അടച്ചിട്ടുണ്ട്. കാലവർഷത്തിനു ശേഷം കൃത്യമായ സമയത്ത് പൊഴി അടഞ്ഞില്ലെങ്കിൽ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി കുട്ടനാട്ടിൽ നെൽക്കൃഷി നശിക്കും. നിയന്ത്രണമില്ലാതെ പൊഴിയിലെ മണലെടുത്താൽ കാർഷിക മേഖലയ്ക്ക് ഭീഷണിയാണെന്ന് കർഷകർ പറയുന്നു.

കാമറ:അനീഷ് ശിവൻ