ആലപ്പുഴ: ലോക്ക് ഡൗണിനെത്തുടർന്ന് മാറ്റിവച്ച ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിച്ചു. ജില്ലയിൽ ആകെ 55,000 വിദ്യാർത്ഥികളാണ് പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇന്നലെ നാല് പേർക്ക് അസുഖം മൂലം പരീക്ഷയ്ക്ക് ഹാജരാകാൻ സാധിച്ചില്ല. 18 പേർ തുടക്കം മുതൽ പരീക്ഷകൾ എഴുതിയിട്ടില്ല. സാമൂഹിക അകലം ഉൾപ്പടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് 121 പരീക്ഷാകേന്ദ്രങ്ങളിലും നടപടികൾ പൂർത്തിയായത്.