ചാരുംമൂട്: ലോക്ക്ഡൗണിന്റെ പേരിൽ മൊത്തവ്യാപാരികൾ സിഗരറ്റിനും ബീഡിക്കും കൂടുതൽ വില ഈടാക്കി ചെറുകിട കച്ചവടക്കാരെ ഉയർന്ന വിലയ്ക്ക് വില്പന നടത്താൻ പ്രേരിപ്പിക്കുന്നതായി ആക്ഷേപം. 110 രൂപ എം.ആർ.പി രേഖപ്പെടുത്തിയ സിഗരറ്റ് മൊത്ത വില്പനക്കാർ 113 മുതൽ 120 രൂപ വരെ ചില്ലറ കച്ചവടക്കാരിൽ നിന്നു വാങ്ങുപ്പോൾ ചില്ലറ വ്യാപാരികൾ 130 മുതൽ 150 രൂപ വരെ വാങ്ങിയാണ് വിൽക്കുന്നത്. ലീഗൽ മെട്രോളജി വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്കളുടെ ആവശ്യം.