അമ്പലപ്പുഴ: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി കൃഷിഓഫീസുകൾ അട്ടിമറിക്കാൻ ശ്രമിച്ചാൽ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ കൃഷിഓഫീസുകളും സ്തംഭിപ്പിക്കുന്ന സമരവുമായി കർഷകമോർച്ച മുന്നോട്ട് പോകുമെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് പറഞ്ഞു. പി.എം കിസാൻ സമ്മാൻ നിധി കൃഷിഓഫീസുകൾ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി കർഷക മോർച്ച അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ അസി. കൃഷി ഡയറക്ടർ ഓഫീസിനു മുന്നിൽ നടത്തിയ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക മോർച്ച അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എം. ഹർമ്യലാൽ അദ്ധ്യക്ഷത വഹിച്ച. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ, സെക്രട്ടറി ഷാംജി പെരുവത്ര, കർഷകമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജി പി.അനിഴം, വൈസ് പ്രസിഡന്റ് കെ. വിജയനാഥൻ എന്നിവർ സംസാരിച്ചു.