ചേർത്തല:കൊവിഡ് കാലത്ത് സാമൂഹ്യ സുരക്ഷാ പെൻഷനുകളും മറ്റു ആനുകൂല്യങ്ങളും ലഭിക്കാത്ത കുടുംബങ്ങൾക്ക് മുഖ്യമന്ത്റിയുടെ സഹായധനമായ ആയിരം രൂപയുടെ വിതരണോദ്ഘാടനം കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,ഭരണ സമിതിയംഗങ്ങളായ വി.പ്രസന്നൻ,ടി.രാജീവ്,ടി.ആർ.ജഗദീശൻ,പി.ഗീത എന്നിവർ പങ്കെടുത്തു.ബാങ്കിനു കീഴിൽ 1202 ഗുണഭോക്താക്കൾക്കാണ് സഹായധനം വീടുകളിലെത്തിക്കുന്നത്.ബാങ്കിലെ ജീവനക്കാർ വീടുകളിലെത്തുമ്പോൾ വാങ്ങുന്നയാൾ ഒപ്പിട്ടുനൽകേണ്ട സത്യവാങ്മൂലത്തിന്റെ പകർപ്പും സൗജന്യമായി നൽകും.