ആലപ്പുഴ: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, ഒരു കുടംബത്തിന് അയ്യായിരം രൂപ വീതം മൂന്ന് മാസത്തേക്ക് സഹായധനം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ പത്ത് മുതൽ പന്ത്രണ്ട് വരെ കളക്ടറേറ്റ് പടിക്കൽ ഭാരതീയ ദളിത് കോൺഗ്രസ് പട്ടിണി സമരം നടത്തും. സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു ഉദ്ഘാടനം ചെയ്യും.