ആലപ്പുഴ:വിവിധ രാജ്യങ്ങളിൽ നിന്ന് ചൊവ്വാഴ്ച രാത്രിയും ഇന്നലെയുമായി ജില്ലയിൽ എത്തിയത് 86 പേർ. ഇതിൽ 58 പേരെ കൊവിഡ് കെയർ സെന്ററുകളിലാക്കി.

ദുബായിൽ നിന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ 10 പേരെയും (5 പുരുഷന്മാർ, 5 സ്ത്രീകൾ) കുവൈ​റ്റിൽ നിന്നു നെടുമ്പാശ്ശേരിയിലെത്തിയ ജില്ലക്കാരായ 13 പേരെയും (9 പുരുഷന്മാർ, 4 സ്ത്രീകൾ) ചേർത്തല താലൂക്കിലെ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്നും അബുദാബിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ 18 പേരെ മാവേലിക്കര താലൂക്കിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.

കുവൈ​റ്റിൽ നിന്നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ ഏഴ് പേരെയും ദുബായിൽ നിന്നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ രണ്ട് പേരെയും ഉക്രെയിനിൽ നിന്നു നെടുമ്പാശ്ശേരിയിലെത്തിയ ജില്ലക്കാരായ എട്ട് പേരെയും അമ്പലപ്പുഴ താലൂക്കിലെ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു.