കുട്ടനാട് : കെ.പി.സി.സി യുടെ 1000 വീട് പദ്ധതിയിൽപ്പെടുത്തി മുട്ടാർ മണ്ഡലത്തിലെ മിത്രക്കരി പുത്തൻചിറയിൽ മാത്യു വർക്കിക്ക് അനുവദിച്ച വീടിന്റെ താക്കോൽദാനം ഡി.സി.സി പ്രസിഡന്റ് അഡ്വ: എം. ലിജു നിർവ്വഹിച്ചു, മണ്ഡലം പ്രസിഡന്റ് ബൈജു കെ. ആറുപറ അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് പ്രസിഡന്റുമാരായ വി.കെ. സേവ്യർ ,ജോസഫ് ചേക്കോടൻ, ടി.ജെ. റാംസി, പ്രമോദ് ചന്ദ്രൻ ,പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ജോസഫ് മാളിയേക്കൽ, കെ.കെ.കൃഷ്ണൻകുട്ടി ,മാത്തുക്കുട്ടി ഈപ്പൻ, ഷിബു കണ്ണംന്മാലി, സുബാഷ് തുടങ്ങിയവർ പ്രസംഗിച്ചു