ഹരിപ്പാട്: ആറാട്ടുപുഴ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്രു അനുസ്മരണം നടത്തി. ഡി.സി.സി അംഗം കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജീ.എസ്.സജീവൻ അദ്ധ്യക്ഷനായി. ഡി.സി.സി അംഗം ബിജു ജയദേവ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ ആർ.സതീശൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചു ശശിധരൻ, അജി, എൻ.എൻ.ദാസ്, ശ്രീക്കുട്ടൻ,രതീഷ്,സുനു തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ആറാട്ടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചു ശശിധരൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പ്രവീൺ ഉദ്ഘാടനം ചെയ്തു.ജി.എസ്. സജീവൻ, ബിജു ജയദേവ്, പി.കെ. രാജേന്ദ്രൻ, അജി, ശ്രീക്കുട്ടൻ, സുനു, രതീഷ്, റാണീജയൻ, എൻ.എൻ.ദാസ് തുടങ്ങിയവർ പങ്കെടുത്തു. ആറാട്ടുപുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ ബസ് സ്റ്റാൻഡിൽ അനുസ്മരണം നടത്തി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടന്റെ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ്, മെമ്പർമാരായ ഷെഹിൻ, മൈമൂനത്ത്, സുൽഫി താഹ, ഷിജാർ അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.