മാവേലിക്കര: ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് സർക്കാർ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെങ്കിൽ മാവേലിക്കര നഗരത്തിനകത്ത് താമസിക്കുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് നഗരസഭ വഹിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ ആവശ്യപ്പെട്ടു. മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ക്വാറന്റൈൻ സൗകര്യം സർക്കാർ ചെലവിൽ നടപ്പാക്കുമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോൾ കാട്ടുന്നത് വഞ്ചനയാണ്. നഗരസഭയുടെ തനതുഫണ്ടിൽ നിന്നോ സർക്കാരിന്റെ അനുവാദം വാങ്ങി പ്ലാൻ ഫണ്ടിൽ നിന്നോ പണം കണ്ടെത്താൻ നഗരഭരണാധികാരികർ തയ്യാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.