tv-r

തുറവൂർ:അന്ധകാരനഴി അഴിമുഖത്ത് രൂപപ്പെട്ട മണൽതിട്ട നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പട്ടണക്കാട് വെട്ടയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക പൊഴിമുറിക്കൽ സമരം ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മണ്ണ് അടിയന്തരമായി നീക്കിയില്ലെങ്കിൽ മഴക്കാലത്ത് മേഖലയിൽ വെള്ളക്കെട്ട് ദുരിതവും കൃഷി നാശവുമുണ്ടാകും. എം.എ.നെൽസൺ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എച്ച്.സലാം, പി.എം.രാജേന്ദ്രബാബു, സി.ആർ.സന്തോഷ്,ആർ.ഡി.രാധാകൃഷ്ണൻ, വി.കെ.രാജു, ജോൺ ജോർജ്ജ്, സഹീർ, സജീർ പട്ടണക്കാട്, ഇ.ജെ.ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി