തുറവൂർ:ലോക്ക്ഡൗൺ മൂലം ദുരിതത്തിലായ ആട്ടോ തൊഴിലാളികൾക്കും ലോട്ടറി തൊഴിലാളികൾക്കും പട്ടണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.പൊന്നാംവെളി, പത്മാക്ഷിക്കവല, അന്ധകാരനഴി തുടങ്ങിയ സ്റ്റാൻഡുകളിലെ ആട്ടോ തൊഴിലാളികൾക്കും ലോട്ടറി തൊഴിലാളികൾക്കുമാണ് പച്ചക്കറി കിറ്റ് വിതരണം നടത്തിയത്. പൊന്നാംവെളിയിൽ നടന്ന വിതരണത്തിന്റെ ഉദ്ഘാടനം അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം.രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എച്ച്.സലാം, ഡി.സി.സി അംഗം സി.ആർ.സന്തോഷ്, ആർ.ഡി.രാധാകൃഷ്ണൻ, എം.ആർ.ബിനുമോൻ, കെ.ആർ.ശാന്തൻ, എസ്.സഹീർ, ജോൺ ജോർജ്ജ്, സജീർ പട്ടണക്കാട്, ശിവൻകുട്ടി,അബ്ദുൽ സത്താർ, ബാബു, റിൻസ്, സുനീർ തുടങ്ങിയവർ പങ്കെടുത്തു.