മാവേലിക്കര: കേന്ദ്ര സർക്കാറിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് മാവേലിക്കര ടൗൺ, തെക്കേക്കര, നൂറനാട് എന്നീ കേന്ദ്രങ്ങളിൽ ആർ.എസ്.പി നില്പു സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഗോവിന്ദൻ നമ്പുതിരി, ജില്ലാ കമ്മിറ്റി അംഗം ഷാജൻ കൊട്ടാരത്തിൽ, മധുസൂധനൻ ഉണ്ണിത്താൻ, സംസ്ഥാന പ്രസിഡന്റ് അമൽ മധു, ലോക്കൽ സെക്രട്ടിമാരായ പി.എൻ.വി ജോർജ്, ഒ.എബ്രഹാം, അശോകൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.