കുട്ടനാട്: കാർഷികമേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, കർഷകർക്ക് പലിശരഹിതവായ്പകൾ നൽകുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വിവിധ കർഷകസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ രാമങ്കരി പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന സമരം അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഡ്വ. ജോയിക്കുട്ടിജോസ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് കർഷക സംഘം ഏരിയ കമ്മിറ്റി സെക്രട്ടറി പി.ജി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം മേഖലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. സലിംകുമാർ, മാത്യുജോസഫ് മാവേലിക്കളം, എ.കെ. ആനന്ദൻ, തങ്കച്ചൻ കിടങ്ങറ തുടങ്ങിയവർ പങ്കെടുത്തു.കിസാൻസഭ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. മുട്ടാർഗോപാലകൃഷ്ണൻ സ്വാഗതവും പി.ജി. സലിംകുമാർ നന്ദിയും പറഞ്ഞു