ഹരിപ്പാട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വസ്തുവകകൾ വിറ്റഴിക്കരുതെന്ന് ആവശ്യപ്പെട്ട് ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനു മന്നിൽ ഹിന്ദുഐക്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് നീക്കത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട്, ജില്ലാ സംഘടനാ സെക്രട്ടറി ജി.ശശികുമാർ, ട്രഷറർ ഹരിഹരൻ പിള്ള, കാർത്തികപ്പള്ളി താലൂക്ക് സമിതി വർക്കിംഗ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, അഡ്വ ജയകൃഷ്ണൻ, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.