ആലപ്പുഴ:സാലറി കട്ടിൽ നിന്നും ലീവ് സറണ്ടർ മരവിപ്പിക്കലിൽ നിന്നും ആരോഗ്യവകുപ്പിനെ ഒഴിവാക്കണമെന്നും എൻ.എച്ച്.എം മാതൃകയിൽ ഇൻസെന്റീവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ കണ്ണുതുറപ്പിക്കൽ സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ സമരം ഉദ്ഘാടനം ചെയ്തു.
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സണ്ണി മാത്യു ജില്ലാ ജോയിന്റ് സെക്രട്ടറി പി .എസ്.സുനിൽ ,എം.ജി.ഷിബു, ബി.ശിവപ്രസാദ്. പി.സജിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.