ഹരിപ്പാട്: നാട്ടിൽ മടങ്ങിയെത്താൻ നിർബന്ധിതരായ ഹരിപ്പാട് നിയോജ മണ്ഡലത്തിലെ സ്വന്തമായി ചെലവ് വഹിക്കാൻ കഴിയാത്ത പ്രവാസികളുടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിന്റെ മുഴുവൻ ചെലവും വഹിക്കാൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് അവരവർ തന്നെ വഹിക്കണമെന്ന സർക്കാർ തീരുമാനം പ്രവാസികളുടെ മടങ്ങി വരവ് കൂടുതൽ പ്രയാസപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സേവനം ആവശ്യമുള്ള പ്രവാസികൾ ബന്ധപ്പെടുക. ഫോൺ​: 2415555, 2411234, 9388846633, 9747209444 (ഹരിപ്പാട് എം.എൽ.എ ഓഫീസ്).