ഹരിപ്പാട്: യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജവഹർലാൽ നെഹ്റു ചരമദിന അനുസ്മരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു. ആർ.ഹരിപ്പാട്, വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി എൻ.രാജ്നാഥ്‌, അബ്ബാദ് ലുത്ഫി, ഷാഹുൽ ഉസ്മാൻ, അരുൺ.വി, നിതീഷ്, ഷാനിൽ സാജൻ, അമ്പാടി, ഗോകുൽനാഥ്‌ എന്നിവർ സംസാരിച്ചു.