ഹരിപ്പാട്: കരിമണൽ ഖനനത്തിനെതിരെ സി.പി.ഐ പല്ലന ലോക്കൽ കമ്മി​റ്റിയുടെ നേത്യത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പല്ലന കുമാര കോടിയിൽ നിന്ന് ആരംഭിച്ച മാർച്ച് തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.വി.രാജീവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മി​റ്റി അസി.സെക്രട്ടറി ഗാന്ധി ബഷീർ, എ.ഐ.എസ്.എഫ് ജില്ലാ ജോ. സെക്രട്ടറി കെ.എസ് ബിലാൽ, ഉമേഷ് ഉല്ലാസ്, എം.നൗഫൽ, മനീഷ്, സുഗതൻ എന്നിവർ പങ്കെടുത്തു.