ഹരിപ്പാട്: ജവഹർലാൽ നെഹ്റുവിന്റെ 57-ാം ചരമദിനം തൃക്കുന്നപ്പുഴ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ അഭിമുഖ്യത്തിൽ ആചരിച്ചു. മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ലത്തിഫ് ഉദ്ഘാടനം ചെയ്തു. കെ. എ ജലിൽ, അൻവർ, സജി വിനോദ് ഖന്ന, ദിനേഷൻ, വിനീഷ്, സുധീഷ്, വാസുദേവൻ, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.