കായംകുളം: കായംകുളം നഗരസഭയിൽ നിലനിൽക്കുന്ന യു.ഡി.ഫ്- എൽ.ഡി.എഫ് രഹസ്യ ധാരണ സസ്യമാർക്കറ്റ് ലേലത്തിലൂടെ കൂടുതൽ വ്യക്തമായിരിക്കുകയാണന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഡി.അശ്വിനീദേവ് പറഞ്ഞു.

സസ്യ മാർക്കറ്റിൽ വർഷങ്ങളായി കച്ചവടം ചെയ്തിരുന്ന വ്യാപാരികളിൽ നിന്ന് വൻ തുക കോഴ വാങ്ങിയാണ് മുൻകാല യു.ഡി.എഫ് നഗരസഭാ നേതൃത്വം കരാർ എഴുതി ഉണ്ടാക്കിയിരുന്നത്. ഏകപക്ഷീയമായി അന്നുണ്ടാക്കിയ വ്യവസ്ഥകളിൽ ഒരു മാറ്റവും വരുത്താതെയാണ് ഇപ്പോഴത്തെ എൽ ഡി എഫ് നേതൃത്വം പുതിയ നടപടികളിലേക്ക് കടന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യഥാർത്ഥ അവകാശികളെ പലരെയും മാറ്റി നിർത്തിയും പുതിയ ആളുകളെ തിരുകിക്കയറ്റിയും എടുക്കുന്ന ഏത് തീരുമാനത്തിനെതിരെയും ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അശ്വനീദേവ് ആരോപിച്ചു.