ആലപ്പുഴ: ഈ മാസം 31 വരെ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്ത മഴയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതൽ രാത്രി 10വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യതയുണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. മനുഷ്യ ജീവനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചേക്കാം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും, ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം.