photo

ചേർത്തല :കെ.പി.സി.സി വിചാർ വിഭാഗ് ചേർത്തല നിയോജക മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാസ്‌ക്കുകൾ വിതരണം ചെയ്തു.കെ പി.സി.സി. നിർവാഹക സമിതി അംഗം എസ്.ശരത് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് സി.എൻ. ഔസേഫ് അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. തോമസ് വി.പുളിക്കൻ,ആർ.ശശിധരൻ,സി.ഡി.ശങ്കർ,സി.വി.തോമസ്,എസ്.കൃഷ്ണകുമാർ,കെ.ദേവരാജൻ പിള്ള , ഗോപി കാളാശേരി,ബിജിമോൾ,ജി.വിജയചന്ദ്രൻ, ടി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.