ചേർത്തല:ലോക്ക് ഡൗണിൽ അടച്ചുപൂട്ടിയ ഡ്രൈവിംഗ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കരപ്പുറം രാജശേഖരന്റെ ഒറ്റയാൾ പ്രതിഷേധം.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനദണ്ഡത്തിലാണ് കേന്ദ്ര സർക്കാർ ഡ്രൈവിംഗ് സ്കൂളുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇതുമൂലം ലോക്ക് ഡൗൺ ഇളവുകളുടെ ആനൂകൂല്യം ലഭിക്കാത്ത അവസ്ഥയാണ്.യാചകന്റെ വേഷത്തിൽ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രതിഷേധ സമരം നഗരം ചുറ്റി സിവിൽ സ്റ്റേഷൻ ഓഫീസ് വഴി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സമാപിച്ചു.