manojkumar

ആലപ്പുഴ: ദമാമിൽ കെമിക്കൽ കമ്പനി ജീവനക്കാരനായ മലയാളി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. തോണ്ടൻകുളങ്ങര ശിവഗംഗയിൽ വിജയൻപിള്ളയുടെ മകൻ മനോജ്കുമാർ (41) ആണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി ദമാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജിന്റെ മരണവിവരം വിദേശത്തുള്ള സഹോദരീ ഭർത്താവാണ് ഇന്നലെ രാവിലെ വീട്ടിലറിയിച്ചത്. ജനുവരിയിലാണ് മനോജ് അവധിക്കെത്തി മടങ്ങിയത്. അമ്മ: തങ്കമണി. ഭാര്യ: രമ്യ. മക്കൾ: ആര്യൻ, മീനാക്ഷി. സഹോദരി: മായ അനിൽകുമാർ