ചാരുംമൂട് : കോവിഡ് പടരുന്ന സാഹചര്യത്തിൽ സാമ്പത്തിക ലാഭം മാത്രം മുൻനിർത്തി സംസ്ഥാന സർക്കാർ മദ്യശാലകൾ തുറക്കുന്നതിനെതിരെ ഗാന്ധിദർശൻ സമിതി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് എക്സൈസ് റേഞ്ച് ഓഫീസിനു മുമ്പിൽ നിൽപ്പ് സമരം നടത്തി.
കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം. കോശി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷൗക്കത്ത് വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ സമിതി ജില്ലാ ട്രഷറർ അംജദ്ഖാൻ, ഡിസിസി ജനറൽ സെക്രട്ടറി റ്റി.പാപ്പച്ചൻ, ഡി. തമ്പാൻ, ഇബ്രാഹിംകുട്ടി, എസ്.സാദിഖ്, മനു ഫിലിപ്പ്, റമീസ്, നസീം ചീനംവിള, കമറുദ്ദീൻ, സലിംഖാൻ, ശ്രീജിത്ത് ധനലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.