മാവേലിക്കര: പ്ലസ്ടു വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ യാത്രാ സൗകര്യം ഒരുക്കി മോട്ടോർ വാഹന വകുപ്പ്. ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു പരീക്ഷയ്ക്കെത്താൻ യാത്രാബുദ്ധിമുട്ട് നേരിട്ട വിദ്യാർത്ഥിനികൾക്കാണ് മാവേലിക്കര ജോ.ആർ.ടി.ഒ എം.ജി.മനോജ്, അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കുര്യൻ ജോൺ, അസ്സി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ശ്യാം, ജയറാം എന്നിവരുടെ നേതൃത്വത്തിൽ യാത്രാ സൗകര്യം ഒരുക്കിയത്.
പരീക്ഷയുടെ രണ്ടാം ദിവസമായിരുന്ന ഇന്നലെ നൂറ് ശതമാനം റെഗുലർ വിദ്യാർത്ഥികളും പരീക്ഷ എഴുതി.
പി. ടി.എയുടെ അഭ്യർത്ഥനപ്രകാരമാണ് ഇതിനായി വകുപ്പിന്റെ വാഹനങ്ങൾ വിട്ടുനൽകി. പി.ടി.എ പ്രസിഡന്റ് അജിത്ത്, പി.റ്റി.എ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ സുരേഷ്ബാബു, ഷീജ, വിജയാ രാമചന്ദ്രൻ, അദ്ധ്യാപകരായ ജിജീഷ് കുമാർ, വിൻസൺ, കവിതാ ഭരതൻ, ബി.ആർ.സി റിസോഴ്‌സ് ടീച്ചർ ആശ രാജേന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.