മാവേലിക്കര: രാജാ രവിവർമ്മ കോളേജ് പ്രിൻസിപ്പലും അലുമിനി അസോസിയേഷൻ രക്ഷാധികാരിയുമായ പ്രൊഫ.ആർ.ശിവരാജൻ കോളേജ് അലൂമിനി അസോസിയഷൻ യാത്ര അയപ്പ് നൽകി. അലൂമിനി അസോസിയേഷൻ പ്രസിഡന്റ് എൻ.ബാലമുരളികൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷനായി. പ്രൊഫ.ജി.ഉണ്ണികൃഷ്ണൻ, ആർ.പാർത്ഥസാരഥി വർമ്മ, സുരേന്ദ്രൻ, ബിനോയ്.വി.മോഹൻദാസ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി കെ.ജി.അനിൽകുമാർ സ്വഗതവും ജോ.സെക്രട്ടറി അനീഷ് വിശ്വ നന്ദിയും പറഞ്ഞു. അലൂമിനി അസോസിയേഷൻ തയ്യാറാക്കിയ മെമെന്റോ എൻ.ബാലമുരളികൃഷ്ണൻ പ്രൊഫ.ആർ.ശിവരാജന് കൈമാറി.