ഹരിപ്പാട്: ശക്തമായ മഴയെ തുടർന്ന് വീടിന്റെ ഒരുഭാഗം തകർന്നു വീണു. മുതുകുളം വടക്ക് മങ്ങാട് മായ കുമാരിയുടെ വീടാണ് കഴിഞ്ഞദിവസം ശക്തമായ മഴയിൽ തകർന്നത്. വീടിന്റെ ഓട് പാകിയ മേൽക്കൂരയുടെ ഭാഗമാണ് തകർന്നുവീണത്. വീടിന്റെ ഭിത്തികൾ കട്ട കെട്ടി തേച്ചിട്ട് ഇല്ലാത്തവയാണ്. ഇവയിൽ വെള്ളം പിടിച്ച് ആകാം അപകടമുണ്ടായതെന്ന് കരുതുന്നു. രണ്ടു മുറിയും അടുക്കളയും മാത്രമുള്ള വീടിന്റെ മുക്കാൽഭാഗവും തകർന്നിട്ടുണ്ട്. വീടിനുള്ളിൽ ആരും ഇല്ലാഞ്ഞതിനാൽ അപകടം ഒഴിവായി.