ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഒരു സ്ത്രീയ്ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ മൂവാറ്റുപുഴ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 29 ആയി.

26ന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ കൊച്ചിയിലെത്തിയ യുവതിക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് മൂവാറ്റുപുഴ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. . ജില്ലയിൽ ഇപ്പോൾ 4731 പേരാണ് നിരീക്ഷണത്തിലുള്ളത് . . ഇന്നലെ 445പേരെ പുതുതായി ഹോംക്വാറന്റൈനിൽ ഉൾപ്പെടുത്തി.