മാവേലിക്കര: നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അര ഏക്കറോളം തരിശുഭൂമിയിൽ കൃഷിയിറക്കി. ഉദ്ഘാടനം ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ അനൂപ് നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, യുവമോർച്ച മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി, തഴക്കര ഏരിയാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, ജനറൽ സെക്രട്ടറി മഹേഷ് വഴുവാടി, സെക്രട്ടറി ഹരികൃഷ്ണൻ, ആർ.എസ്.എസ് തഴക്കര മണ്ഡൽ സേവാ പ്രമുഖ് സഞ്ജു, മണ്ഡൽ ബൗദ്ധിക് പ്രമുഖ് എസ്.സജിത് കുമാർ എന്നിവർ പങ്കെടുത്തു.